യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ രാജിവെച്ചു; വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകിയ വിവാദത്തെ തുടർന്നാണ്..!

Kerala

യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ രാജിവെച്ചത് എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന്. മുന്നണി കൺവീനറായിരിക്കുന്ന വേളയിൽ വിശുദ്ധഗ്രന്ഥമായ ഖുറാനെ പ്രതിക്കൂട്ടിലാക്കി പ്രധാനമന്ത്രിക്ക് പരാതി നൽകിയതാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. സ്വയം
ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയണമെന്ന് നിർദേശം ഉണ്ടെന്നറിയുന്നു. കൺവീനർ സ്ഥാനത്ത് നിന്ന് മാറിയെന്ന് ബെന്നി ബെഹനാൻ തന്നെയാണ് ഇന്ന് അറിയിച്ചത്. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു എന്നും പറയുന്നു

രാജി തീരുമാനം സ്വയം എടുത്തതാണ്. ഒരു പക്കേജിന്റെ അടിസ്ഥാനത്തിലാണ് കൺവീനറായതെന്നും എന്നാൽ കൺവീനർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബഹന്നാൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുമായി ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ബെന്നി ബഹന്നാൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *