ധരംശാല: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ പോരാട്ടത്തിന്റെ വേദിയിലും മാറ്റം. പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഈ മാസം 11നു നടക്കേണ്ട ഐപിഎല്‍ പോരാട്ടത്തിന്റെ വേദി മാറ്റി.
ധരംശാലയിലായിരുന്നു നേരത്തെ വേദി നിശ്ചയിച്ചിരുന്നത്. മത്സരം അഹമ്മദാബാദിലേക്കാണ് മാറ്റിയത്. വേദി മാറ്റം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്. ധരംശാലയിലെ വിമാനത്താവളവും അടച്ചവയിലുണ്ട്. ഇതോടെയാണ് മത്സരം മാറ്റാന്‍ തീരുമാനിച്ചത്.
നിലവില്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗങ്ങള്‍ ധരംശാലയിലുണ്ട്. വിമാനത്താവളം അടച്ചതോടെ ടീമുകളെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതു സംബന്ധിച്ചു ഇതുവരെ വ്യക്തത വന്നിട്ടില്ല.