ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് – മിഥുന് മാനുവല്‍ തോമസ് ടീം ഒന്നിക്കുന്നു. മാര്‍ക്കോയ്ക്ക് ശേഷം പുതിയ പുതിയ ചിത്രം എന്ന പേരില്‍ ഉണ്ണി മുകുന്ദന് തന്നെയാണ് ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവച്ചത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് സിനിമ ഒരുങ്ങുന്നത്.
അതിരുകവിഞ്ഞ വിനോദം വാഗ്ദാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഗോകുലം ഗോപാലന്, മിഥുന് മാനുവല്‍ തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും ഉണ്ണി മുകുന്ദന് പങ്കുവച്ചു. മെഗാ മാസ്സ് എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.