സായാഹ്ന ധർണ നടത്തി

General

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യുട്ടറി പെൻഷൻ പുന : സ്ഥാപിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്റ്റീവ് കേരള വയനാട് ജില്ലാ കമ്മിറ്റി കല്പറ്റ സിവിൽ സ്റ്റേഷനിൽ സായാഹ്ന ധർണ നടത്തി. കേരളത്തിൽ 2013 ഏപ്രിൽ 1 നു ജീവനക്കാർക്ക് വേണ്ടി കുഴിച്ച പങ്കാളിത്ത പെൻഷൻ എന്ന ചതികുഴി ഇന്ന് 12 വർഷങ്ങൾ പിന്നിട്ട് മുന്നേറുമ്പോൾ ഇന്ന് സർക്കാർ സർവീസ് ൽ ജീവനക്കാർ രണ്ടു തട്ടിൽ തന്നെ ആകുന്ന കാഴ്ച്ച യാണ്. ഇന്ത്യയിൽ 5 സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ചപ്പോൾ ഇവിടെ ഓരോ ദിവസവും പുതിയ പുതിയ പഠന സമിതികളെ പ്രഖ്യാപിച്ചു നീട്ടികൊണ്ട് പോകുകയാണ്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷിഹാബുദീൻ ഒ യു ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ശരത് വി എസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സദുഷ് പി കെ, ട്രഷറർ ആശ്രയകുമാരൻ, സുമേഷ്, ശുഭമോൾ, സിദ്ധീഖ്, ജോഫി കെ ജോയി, നിക്സൺ കൊറിയ തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയിൽ ഉൾപ്പെട്ട് അനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ വിരമിക്കേണ്ടി വന്നവരും ധർണ്ണയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *