കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

General

താളൂര്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നീലഗിരി കോളേജില്‍ വച്ച് വിതരണം ചെയ്തു. ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയ വിങ്സും ചേര്‍ന്ന് നടത്തിയ മിസ്റ്റി ലൈറ്റ്സ് എന്ന പരിപാടിയില്‍ , ടി.സിദ്ദീഖ് എം.എല്‍.എയും , നീലഗിരി കോള്ളേജ് ചെയര്‍മാന്‍ റാസ്സിദ് ഗസ്സാലിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

ഒമാക് വയനാട്  ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ, ഒമാക് വയനാട് ജില്ല സെക്രട്ടറി അന്‍വര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഒമാക് സംസ്ഥാന പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി,  കോഴിക്കോട്     ജില്ലാ പ്രസിഡണ്ട് ഹബീബി , മീഡിയ വിംഗ് സ് സി.ഇ.ഒ സി.ഡി. സുനീഷ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

വയനാട് ജില്ലയിൽ നിന്നും കേന്ദ്ര ഗവണ്മെന്റ് അംഗീകരം ലഭിച്ചിട്ടുള്ള ഓൺലൈൻ ചാനലുകൾ( ഒമാക്ക് അംഗങ്ങൾ)

കെ. എൽ. 72 ന്യൂസ്‌,സ്പോട് ന്യൂസ്‌, പുൽപള്ളി ന്യൂസ്‌, ന്യൂസ്‌ ദർശൻ, എൻ മലയാളം, ടൈംസ് ഓഫ് വയനാട്, വയനാട് ഓൺലൈൻ ന്യൂസ്‌, വീ ന്യൂസർ, മലയാള നാട്, എന്റെ വാർത്തകൾ, വയനാട് ലൈവ് ന്യൂസ്‌, ബൈ ലൈൻ ന്യൂസ്‌, വയനാട് ന്യൂസ്‌ ഡെയിലി, ലാൽ മീഡിയ

Leave a Reply

Your email address will not be published. Required fields are marked *