താളൂർ : ഓൺലൈൻ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK) മീഡിയ വിങ്സും സംയുക്തമായി നടത്തിയ ലഹരിക്കെതിരായ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സൗഹൃദ ഫുട്ബോൾ മത്സരം നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു.
മത്സരത്തിൽ വിനയാസ് അക്കാദമിയിലെയും കേരളത്തിലുടനീളം ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാരും പങ്കെടുത്തു.
ഓൺലൈൻ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷൻ (OMAK ) കേരളയുടെ ജില്ലാ പ്രസിഡണ്ട് ഷിബു പിവി, സെക്രട്ടറി അൻവർ സാദിഖ്, മീഡിയ വിങ്സ് സിഇഒ സി ഡി സുനീഷ്, വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ സ്ഥാപക വിനയ, ഒമാക് സംസ്ഥാന പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹബീബി എന്നിവർ നേതൃത്വം നൽകി.