എറണാകുളത്ത് നിരവധി തൊഴിൽ അവസരങ്ങൾ; ഭാരതീയ ചികിത്സാ വകുപ്പിലേക്ക് താത്കാലിക നിയമനം

General

എറണാകുളം ജില്ലാ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ 17,18,19 തീയതികളില്‍ അഭിമുഖം നടക്കും. നിയമനം നടക്കുന്ന തസ്തികകള്‍ താഴെ:

മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ (ആയുര്‍കര്‍മ)

എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പഞ്ചകര്‍മ യൂണിറ്റില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വേതനം 10,500. പ്രായപരിധി – 40 വയസ് കവിയരുത്. അഭിമുഖം 17-ന് രാവിലെ 9:30 ന്.

അറ്റന്‍ഡര്‍

എസ്എസ്എല്‍സി പാസായിരിക്കണം. പ്രായപരിധി – 40 വയസ് കവിയരുത്. വേതനം 10,500. അഭിമുഖം 17-ന് രാവിലെ 10:30 ന്.

തെറാപിസ്റ്റ്- (വനിത)

കേരള സര്‍ക്കാര്‍ നടത്തുന്ന ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസ്സായിരിക്കണം (ഡിഎഎംഇ). എൻഎആര്‍ഐപി ചെറുതുരുത്തിയില്‍ നിന്നും ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പി കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ പരിഗണിക്കും. വേതനം 14,700. പ്രായപരിധി – 40 വയസ് കവിയരുത്. അഭിമുഖം 17-ന് രാവിലെ 11:30 ന്.

തെറാപിസ്റ്റ് (പുരുഷന്‍)

കേരള സര്‍ക്കാര്‍ നടത്തുന്ന ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ് പാസ്സായിരിക്കണം (ഡിഎഎംഇ). എൻഎആര്‍ഐപി ചെറുതുരുത്തിയില്‍ നിന്നും ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പി കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ പരിഗണിക്കും. വേതനം 14,700. പ്രായപരിധി – 40 വയസ് കവിയരുത്. അഭിമുഖം 17-ന് രാവിലെ 12:30 ന്.

യോഗ ഇന്‍സ്ട്രക്ടര്‍ (എഎച്ച്ഡബ്ല്യുസി)

യോഗ്യത- ഗവ. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിഎൻവൈഎസ്/ബിഎഎംഎസ് എന്നിവയില്‍ ബിരുദം/ എംഎസ്സി (യോഗ)/എംഫില്‍ (യോഗ) /സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പിജി ഡിപ്ലോമ/അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ്/ സംസ്ഥാന റിസോഴ്‌സ് സെന്ററില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് (ഡിവൈറ്റി കോഴ്‌സ്) പാസായിരിക്കണം. വേതനം 14,000. ഫെബ്രുവരി 18-ന് രാവിലെ 9:30 ന് അഭിമുഖം നടക്കും . പ്രായപരിധി – 50 വയസ് കവിയരുത്.

മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ (കാരുണ്യ)

യോഗ്യത- ജിഎൻഎം/ എഎൻഎം നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആൻഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ്. ബിസിസിപി എൻ/സി സിസിപി എൻ ഇവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം (എംഎസ് ഓഫീസ്), വേതനം- 15,000 രൂപ. അഭിമുഖം ഫെബ്രുവരി 19-ന് രാവിലെ 9:30 ന് പ്രായപരിധി – 40 വയസ്.

മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ (സുപ്രജ), (ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആന്‍ഡ് മസ്‌ക്ലോസ്‌കെലിറ്റല്‍), ജി എൻ എം/എ എൻഎം നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം എസ് ഓഫീസ്). കേരള നഴ്‌സ് ആൻഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, പ്രായപരിധി – 40 വയസ് കവിയരുത്. യോഗ്യത 15,000. അഭിമുഖം -ഫെബ്രുവരി 19-ന് രാവിലെ 11:30ന്.

മള്‍ട്ടി പര്‍പസ് (ഫിസിയോതെറാപ്പി യൂണിറ്റ്) ഫിസിയോ തെറാപ്പി അസിസ്റ്റൻ്റ്/എ എൻഎം നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം (എംഎസ് ഓഫീസ്) ഫിസിയോ തെറാപ്പിയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. വേതനം 13,500. ഫെബ്രുവരി 20-ന് രാവിലെ 9:30 ന് അഭിമുഖം നടക്കും . പ്രായപരിധി – 40 വയസ് കവിയരുത്.

മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ (എൻസിഡി)

എഎൻഎം നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആൻഡ് മിഡൈ്വഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് കമ്പ്യൂട്ടര്‍ പരിജ്ഞാനം (എംഎസ് ഓഫീസ്). അഭിമുഖം ഫെബ്രുവരി 20-ന് രാവിലെ 10:30ന്. വേതനം 13,500. പ്രായപരിധി – 40 വയസ് കവിയരുത്.

മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ (കാരുണ്യ)

നിലവിലുളള ഒഴിവുകള്‍ അറ്റന്‍ഡര്‍ (മൂന്ന്), യോഗ ഇന്‍സ്ട്രക്ടര്‍ (ഒമ്പത് ), തെറാപ്പിസ്റ്റ് (ഒമ്പത്), മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ (12).

Leave a Reply

Your email address will not be published. Required fields are marked *