കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒറ്റപ്പെട്ട നില യിൽ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തുകയും പിന്നീട് മുത്തങ്ങയിൽ ചികിത്സയിലുമായിരുന്ന ആന കുട്ടിയാ ണ് ചരിഞ്ഞത്. കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മു റിവുകളാണ് കുട്ടി കൊമ്പന്റെ ദേഹത്ത് ഉണ്ടായിരുന്ന ത്. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ബേ ഗൂർ റെയിഞ്ചർ എസ്. രഞ്ജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു.
