സംയുക്ത തോട്ടം തൊഴിലാളി ധർണ്ണ നടത്തി

General

ചിറക്കര-പാരിസൺ ടി എസ്റ്റേറ്റിലെ മുഴുവൻ താല്ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്നും ശമ്പളവും മെഡിക്കൽ ആനുകുല്യങ്ങളും കൃത്യമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഫെബ്രുവരി 5 ലെ പണിമുടക്കിനോട് അനുബന്ധിച്ച് ചിറക്കരയിൽ സംയുക്ത തോട്ടം തൊഴിലാളി ധർണ്ണ നടത്തി.ധർണ്ണാ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്യതു. സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് പി.വി സഹദേവൻ മുഖ്യപ്രഭാഷണം നടത്തി.ടി.കെ. പുഷ്പൻ.പി.ഗഫൂർ,സലാം.കെ,എ.സഹദേവൻ,പി.ഇബ്രായി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *