മുട്ടില്‍ : ഡബ്യു. ഒ യു. പി സ്‌കൂളിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന എന്‍.സി ബക്കര്‍ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് മേരീസ് എ.യു. പി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. സിഎംഎസ് അരപ്പറ്റ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് എന്‍.സി ബക്കര്‍ മാസ്റ്റര്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവനും രണ്ടാം സ്ഥാനക്കാര്‍ക്ക് ഹാപ്പി സെവന്‍ ഡേയ്സ് സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ് ട്രോഫി എന്‍ സി സാജിദും സമ്മാനിച്ചു. പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അഷ്റഫ് സി, സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സുബൈര്‍ ഇളകുളം, അദ്ധ്യക്ഷത വഹിച്ചു. സിറാജ് മുട്ടില്‍, മുസ്തഫ എ, ഷാനിഷ് ബാബു, നസീമ വി, ജസ്ന ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പരിപാടിക്ക് മുഹമ്മദ് ആഷിഫ് വി എ നന്ദി പറഞ്ഞു
