മാനന്തവാടി മേഖലയുടെ പ്രോട്ടോ വികാരി സ്ഥാനത്തു നിന്നും മാറി കൽപ്പറ്റ മേഖല പ്രോട്ടോ വികാരിയായി സ്ഥലം മാറിപ്പോകുന്ന റവ.ഫാ. റോയി വലിയപറമ്പിലിന് പാസ്റ്ററൽ കൗൺസിൽ സമുചിതമായ യാത്രയയപ്പ് നൽകി. ഫാ. ജോൺ പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി പ്രദേശത്തിനും, മാനന്തവാടിഎക്യൂമെനിക്കൽ ഫോറത്തിനും മാനന്തവാടി മേഖലയ്ക്കും ഫാ. റോയി വലിയപറമ്പിൽ നൽകിയ സംഭാവനകൾക്ക് പാസ്റ്ററൽ കൗൺസിൽ യോഗം നന്ദി അർപ്പിച്ചു.ഫാ.വർഗീസ് ചൂരക്കുഴി, സിസ്റ്റർ ജെയ്സി D M,റിട്ട. എസ്.പി. പ്രിൻസ് എബ്രഹാം,
സെക്രട്ടറി ബേബി നീർക്കുഴി, എം. സി. എ. പ്രസിഡൻറ് ബിജു കൊട്ടക്കാട്ട്, മദേഴ്സ് ഫോറം ബിജു നാരേക്കാട്ട്, പ്രസിഡണ്ട് സീന ബൈജു, എം സി വൈ എം പ്രസിഡൻറ്
സാം തോമസ്, സൺഡേസ്കൂൾ പ്രൊമോട്ടർ ശ്രീമതി മേരി ടീച്ചർ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകളും പ്രാർത്ഥനയും അറിയിച്ചുജ്
