ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചൂരല്‍മല-മുണ്ടക്കൈ ക്ഷേമ സമിതിയുടെ സഹകരണത്തോടെ ദുരിതബാധിത മേഖലയിലെ യുവതി യുവാക്കള്‍ക്കായി നടത്തിയ സ്വയം തൊഴില്‍ പരിശീലന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിശീലനത്തില്‍ പങ്കെടുത്തവരുമായി ജില്ലാ കളക്ടര്‍ സംവദിച്ചു. പരിശീലന കേന്ദ്രം ഡയറക്ടര്‍ പി.എ അനീഷ്, ചൂരല്‍മല-മുണ്ടക്കൈ ക്ഷേമ സമിതി ഫൗണ്ടര്‍ സെയ്ദ് അമിനുദീന്‍, നസീര്‍ ആലക്കല്‍, ഫ്രാന്‍സ്, സലീം, സുഹറ തടായില്‍ എന്നിവര്‍ സംസാരിച്ചു
