രാഹുല്‍ ഗാന്ധിക്കെതിരെ ക്കേസ് എടുത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

General

കല്‍പ്പറ്റ :ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഡോ : അംബേദ്കറെ അപമാനിച്ച് സംസാരിച്ച കേന്ദ്രമന്ത്രി അമിത് ഷാ രാജിവെക്കണമെന്നവശ്യപ്പെട്ടുകൊണ്ട് ന്യായമായി പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എം പി ക്കെതിരെ കള്ളക്കേസടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ചുകൊണ്ട് നിയോജകമണ്ഡലംകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി പി ആലി മുഖ്യപ്രഭാഷണം നടത്തി. ഒ വി അപ്പച്ചന്‍,നജീബ് കരണി,പോള്‍സണ്‍ കൂവക്കല്‍,ഗിരീഷ് കല്‍പ്പറ്റ, ഒ വി റോയ്,എ എ വര്‍ഗീസ്, എബിന്‍ മുട്ടപ്പള്ളി,ഹര്‍ഷല്‍ കോന്നാടന്‍,എസ് മണി,ഉണിക്കാട് ബാലന്‍,ശ്രീജ ബാബു,സുജാത മേപ്പാടി,ഒ പി മുഹമ്മദ് കുട്ടി,ഡിന്റോ ജോസ്,മുഹമ്മദ് ഫെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *