14ാം ദിവസം 1500 കോടിയില്‍; ഇനി മുന്നില്‍ ദംഗലും ബാഹുബലിയും മാത്രം, 2000 തൊടുമോ പുഷ്പ 2

General

ല്ലു അര്‍ജുന്റെ പുഷ്പ 2 റെക്കോര്‍ഡുകള്‍ മറികടന്ന് കുതിക്കുകയാണ്. ഇതിനോടകം ചിത്രം 1500 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്. 14 ദിവസം കൊണ്ടാണ് ചിത്രം 1500 കോടി ക്ലബ്ബില്‍ എത്തിയത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ചിത്രമായിരിക്കുകയാണ് പുഷ്പ 2. വരും ആഴ്ചകളില്‍ ചിത്രം 2000 കോടി തൊടുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ പുഷ്പ 2. 1508 കോടിയാണ് ഇതിനോടകം പുഷ്പ 2വിന്റെ കളക്ഷന്‍. 2000 കോടിക്ക് മുകളിലുള്ള ദംഗലാണ് ആദ്യ സ്ഥാനത്ത്. 1788 കോടിയാണ് ബാഹുബലി 2ന്റെ കളക്ഷന്‍. വൈകാതെ ചിത്രം ബാഹുബലി 2നെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ അഞ്ചിന് തിയറ്ററില്‍ എത്തിയ പുഷ്പ 2 ഇന്ത്യയില്‍ നിന്ന് മാത്രം 990.7 കോടിയാണ് വാരിയത്. തെലുങ്കിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഹിന്ദി വേര്‍ഷനാണ്. 621 കോടിയില്‍ അധികമാണ് ഹിന്ദിയില്‍ നിന്ന് നേടിയിരിക്കുന്നത്. 295 കോടി തെലുങ്കില്‍ നിന്നും 52 കോടി തമിഴില്‍ നിന്നും നേടി. 13 കോടിയാണ് മലയാളത്തില്‍ നിന്ന് കളക്റ്റ് ചെയ്തത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം 400 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *