അതിവേഗചിത്രരചനയിൽ ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് പത്തുമിനിറ്റ് കൊണ്ട് 100 പ്രശസ്തരുടെ രേഖാചിത്രങ്ങൾ വരച്ച് മലയാളി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ലോകറെക്കാർഡ് സൃഷ്ടിച്ചു. എബ്രഹാം ലിങ്കൺ, ഒബാമ തുടങ്ങിയ അമേരിക്കൻ പ്രസിഡന്റ്മാരെയും ഗാന്ധിജി മുതൽ ചാർളി ചാപ്ലിൻ വരെയുള്ള വിവിധരാജ്യക്കാരായ ലോകപ്രശസ്തരെയും മിന്നൽ വേഗത്തിൽ വരച്ചാണ് ജിതേഷ്ജി യു.എസ്.എ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ‘ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് കാർട്ടൂണിസ്റ്റ് ‘ എന്ന നിലയിൽ ഇടം പിടിച്ചത്. മൂവായിരത്തിലേറെ പ്രശസ്ത വ്യക്തികളെ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന ഈ അതിവേഗചിത്രകാരൻ പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര സ്വദേശിയാണ്