നെല്‍പ്പാടങ്ങളുടെ ഉടമകള്‍ക്ക് റോയല്‍റ്റി

General

കല്‍പ്പറ്റ:സ്വന്തം ഉടമസ്ഥതയിലുള്ള നെല്‍വയലുകളില്‍ തുടര്‍ച്ചയായി നെല്‍കൃഷി ചെയ്യുന്നതിന് നല്‍കിയിട്ടുള്ളവരും യാതൊരുതര പരിവര്‍ത്തനവും വരുത്താതെ തരിശായി ഇട്ടിയിരിക്കുന്നതുമായ 5 ഏക്കര്‍ വരെ നെല്‍പ്പാടം ഉള്ള എല്ലാ ഭൂവുടമകള്‍ക്കും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന ഒരു ഹെക്ടറിന് 2000 രൂപ നിരക്കില്‍ പ്രതിവര്‍ഷം റോയല്‍റ്റി നല്‍കുന്നു. നിലവില്‍ നെല്‍കൃഷി ചെയ്യുന്നവരും നെല്‍വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്ത ഹൃസ്വകാല വിളകള്‍ കൃഷി ചെയ്യുന്നവരുമായ നിലമുടമകള്‍ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *