എസ്എസ്എഫ് വെള്ളമുണ്ട ഡിവിഷൻ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.
തരുവണ. വിദ്യാർത്ഥികൾ പിന്നെന്ത് ചെയ്യുന്നു എന്ന പ്രമേയത്തിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിനു ശേഷം യൂണിറ്റ് സെക്ടർ സ്റ്റുഡൻസ് കൗൺസിലുകൾ പൂർത്തീകരിച്ച് വെള്ളമുണ്ട ഡിവിഷൻ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു. എസ്എസ്എഫ് ജില്ലാ പ്രസിഡൻറ് സഹദ് കുത്തുബി കൗൺസിൽ ഉദ്ഘാടനം ചെയ്തു. പുതിയകാലത്തെ വിദ്യാർത്ഥികളുടെ സാംസ്കാരിക അപചയത്തെ കുറിചും പൊതുസമൂഹത്തിൽ വിദ്യാർത്ഥികളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും എസ്എസ്എഫ് നടത്തുന്ന ധർമ്മങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി. വെള്ളമുണ്ട ഡിവിഷൻ പ്രസിഡൻറ് മുഹമ്മദ് ഫായിസ് നഈമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹംസക്കുട്ടി സഖാഫി വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് സജാദ് വെള്ളമുണ്ട മുഹമ്മദ് മഷ്ഹൂദ് ആബിദ് പിലാക്കാവ് കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. തുടർന്ന് നടന്ന പ്രതിനിധി സംഗമത്തിൽ എസ് എസ് എഫ് കേരള എക്സിക്യൂട്ടീവ് അബ്ദുള്ള ബുഹാരി ക്ലാസിന് നേതൃത്വം നൽകി. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് നൂറോളം പ്രവർത്തകർ സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി നാസർ മാസ്റ്റർ പുതിയ സാരഥികളെ പ്രഖ്യാപിച്ചു.പ്രസിഡണ്ട്
റാഫി ഖുതുബി അൽ അഹ്സനി
സെക്രട്ടറി ജനറൽ
മുഹമ്മദ് റാഷിദ് കളത്തിൽ
ഫിനാൻസ് സെക്രട്ടറി
മുഹമ്മദ് മുബഷിർ സുറൈജി സെക്രട്ടറിമാരായി
മുഹമ്മദ് റാഫി നോർത്ത് കുപ്പാടത്തറ
അഹ്മദ് സഈദ് ലത്തീഫി
ഉവൈസ് സഖാഫി പടിഞ്ഞാറത്തറ
റാസി ഫാളിലി നടമ്മൽ
സഫ്വാൻ സഖാഫി മുണ്ടക്കുറ്റി
ജാബിർ പുതിയപാടി
ഷമീം മുസ്‌ലിയാർ വെള്ളമുണ്ട
മൻസൂർ ഫാളിലി പടിഞ്ഞാറത്തറ
ജുബൈർ മുസ്ലിയാർ എന്നിവരെയും തിരഞ്ഞെടുത്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുബൈർ അഹ്സനി തരുവണ സോൺ പ്രസിഡൻറ് അലി സഖാഫി സംസാരിച്ചു. സാഹിത്യോത്സവ് പൂർത്തീകരിച്ച സെക്ടറുകൾക്കും ആതിഥേയത്വം വഹിച്ച ഡിവിഷനും രിസാല എക്സ ലൻസ് അവാർഡും ചടങ്ങിൽ കൈമാറി. ജനറൽ സെക്രട്ടറി മുഹമ്മദ് ആസിഫ് അഹ്സനി സ്വാഗതവും റാഫി കുതുബി നന്ദിയും പറഞ്ഞു. സ്റ്റുഡൻസ് റാലിയോടുകൂടി ഡിവിഷൻ കൗൺസിൽ സമാപിച്ചു.