കേശദാനം നടത്തി

Kerala Wayanad

കാൻസർ രോഗികൾക്ക് വിഗ് കൈമാറി : കേശദാനം ക്യാമ്പയിനുമായി ടീം ജ്യോതിർഗമയ

മാനന്തവാടി : ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായി കേശദാന ക്യാമ്പയിനുമായി ടീം ജ്യോതിർഗമയ.
വിദ്യാലയങ്ങൾ ആതുരാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി സ്വയം സന്നദ്ധരായി മുടി ദാനം ചെയ്യാൻ വരുന്നവരിൽ നിന്നും മുറിച്ചെടുക്കുന്ന മുടി മാനന്തവാടി കമലിയൻസ് സെമിനാരിയുമായി സഹകരിച്ച് ആലുവയിൽ എത്തിച്ചാണ് വിഗ് ആക്കി മാറ്റുന്നത് . നിർധന്ധരായ ക്യാൻസർ രോഗികൾക്ക് ഇത്തരത്തിൽ നിർമ്മിക്കുന്ന വിഗ് സൗജന്യമായി നൽകുകയും ചെയ്യും . ക്യാൻസർ ബാധ്യതരായ സ്ത്രീകളിൽ കീമോതെറാപ്പി ആരംഭിക്കുന്നതിനോടൊപ്പം മുടി കൊഴിഞ്ഞുപോകുന്നത് പതിവാണ് . ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരെ അഭിമുഖീകരിക്കാൻ മടിക്കുകയും സ്വയം ഉൾവലിയുകയും ചെയ്യുന്ന വനിതകൾക്ക് വിഗ് ലഭിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും അതുവഴി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനും വഴിയൊരുക്കും. കേശദാനം സ്നേഹദാനം എന്ന ആപ്തവാക്യവുമായി സ്കൂൾ വിദ്യാർത്ഥിനികൾ അടക്കം നിരവധി ആളുകളാണ് കേശദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുന്നത്. മുടി നീട്ടി വളർത്തിയ ചില ആൺകുട്ടികളും ഈ പദ്ധതിയുടെ ഭാഗമായി മുടി മുറിച്ചു നൽകി . 30 സെൻറീമീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്താണ് വിഗ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് . വിഗ് കൈമാറ്റത്തിന്റെ ഉദ്ഘാടനം മാനന്തവാടി കമലിയൻസ് സെമിനാരിയിലെ ഫാ. ആൽബിൻ മുഞ്ഞുനാട്ട് നിർവഹിച്ചു . ജ്യോതിർഗമയാ കോഡിനേറ്റർ കെ.എം. ഷിനോജ് രോഗികൾക്ക് വേണ്ടി വിഗ് ഏറ്റുവാങ്ങി . ഫാ . ബെന്നി ചങ്ങാലിക്കാവിൽ അധ്യക്ഷത വഹിച്ചു . അമല ആശുപത്രിയിൽ നിന്നാണ് ഈ വിഗ്ഗുകൾ നിർമ്മിച്ചു തരുന്നത് . മാനന്തവാടി മൈസൂർ റോഡിലുള്ള സൂര്യ ബ്യൂട്ടി പാർലറിൽ സൗജന്യമായി മുടി മുറിച്ചു നൽകാറുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *