മുംബൈ: റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയപ്രഖ്യാപനം ഇന്ന്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പണവായ്പാനയമാണിത്. ഇത്തവണയും പലിശനിരക്കില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചാനിരക്ക് അനുമാനത്തില്‍ മാറ്റം വരുത്തുമോ എന്നതും പ്രതീക്ഷിക്കുന്നുണ്ട്. കാലവര്‍ഷം നേരത്തെ എത്തിയതും മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നതും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുറയാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ബിഐയുടെ വിലയിരുത്തലും ഇന്ന് പുറത്തുവരും.
നിലവില്‍ മുഖ്യ പലിശനിരക്കായ റിപ്പോ 6.5 ശതമാനമാണ്. കഴിഞ്ഞ ഏഴുതവണ യോഗം ചേര്‍ന്നപ്പോഴും പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.