ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

Kerala

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ ഏജന്‍സികള്‍ 8889 കോടിയുടെ സാധനങ്ങളും പണവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ സ്വാധീക്കാന്‍ ലക്ഷ്യമിട്ടുള്ള പണവും സാധനങ്ങളുമാണ് പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നത്. പിടിച്ചെടുത്തതില്‍ വലിയ ഭാഗം മയക്കുമരുന്നാണ്. ഏകദേശം 3,959 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മയക്കുമരുന്ന്, മദ്യം, വിലയേറിയ ലോഹങ്ങള്‍, സൗജന്യങ്ങള്‍, പണം എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമിച്ചത്. ചിലത് നേരിട്ട് പണമായി നല്‍കിയും മറ്റുള്ളവ പണത്തിന് പകരം സാധനസാമഗ്രികളിലൂടെയുമാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ പിടിച്ചെടുക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും സംയുക്ത ഓപ്പറേഷനില്‍ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് ഉയര്‍ന്ന മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു. ഇതിന്റെ മൂല്യം 892 കോടി രൂപ വരുമെന്നും കമ്മീഷന്‍ അറിയിച്ചു.849.15 കോടി രൂപയുടെ പണവും 814.85 കോടി രൂപയുടെ മദ്യവും 3,958.85 കോടി രൂപയുടെ മയക്കുമരുന്നും 1,260.33 കോടി രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങളും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *