നൈജീരിയഃ നൈജീരിയയിലെ സംസ്ഥാനമായ കാഡുനയിൽ ബലാത്സംഗ കേസിലെ പ്രതികൾക്ക് ഇനി മുതൽ മാരക
ശിക്ഷ. പുരുഷ പ്രതികളുടെ ലൈംഗിക അവയവം ചേദിക്കാനുള്ള നിയമത്തിനാണ് ഭരണകൂടം ഇതിനകം അംഗീകാരം
നൽകിയത്. അടുത്തിടെ കാഡുനയിൽ പീഡനക്കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കർശനമായ ഈ ശിക്ഷനടപടി
ഏർപ്പെടുത്താൻ തീരുമാനം. നേരത്തെ
ബലാത്സംഗക്കേസിലെ പ്രതികൾക്ക് 21വർഷത്തെ തടവുശിക്ഷയായിരുന്നു ഇവിടെ നൽകിയിരുന്നത്.14 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷയും കുട്ടികളെ ലൈംഗികമായി
പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയൻ ട്യൂബുകൾ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്ന പുതിയ
നിയമം അനുശാസിക്കുന്നു . ലൈംഗിക ആക്രമണങ്ങളിൽ നിന്നും
സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കാനാണ്
ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വരുത്തുന്നതെന്നും
കോവിഡ് നിയന്ത്രണങ്ങൾ
നിലനിൽക്കുന്നതിനിടെ ബലാത്സംഗ കേസുകളും വർധിച്ച പശ്ചാത്തലത്തിലുമാണ് ഇത്തരം നടപടിയെന്ന് അബുജ വൃത്തങ്ങൾ പറയുന്നു