ഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും; വിൽപ്പനയ്ക്ക് അനുമതി

Kerala

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളില്‍ ലഭിക്കും. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലും മൊബൈല്‍ വാനുകള്‍ പാര്‍ക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യാനാണ് തീരുമാനം. പൊതുവിതരണവകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അനുമതി നല്‍കി.

ഭാരത് അരി, ഭാരത് ആട്ട എന്നിവയാകും വിതരണം ചെയ്യുക. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന. അരി വില്‍പ്പനയ്ക്ക് പ്രത്യേകം ലൈസന്‍സോ ചാര്‍ജോ റെയില്‍വേ ഈടാക്കില്ല. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.

യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദര്‍ശനമോ പാടില്ലെന്നും നിബന്ധനയില്‍ പറയുന്നു. സ്‌റ്റേഷന്‍ വളപ്പില്‍ വാന്‍ എവിടെ പാര്‍ക്കുചെയ്യണമെന്നത് അടക്കമുള്ള തീരുമാനമെടുക്കേണ്ടത് അതത് ഡിവിഷണല്‍ ജനറല്‍ മാനേജര്‍മാരാണ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ആട്ട 27.50 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *