കോട്ടത്തറ: കോട്ടത്തറക്ക് സമീപം ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവറുൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. കെ.എൽ 12 എഫ് 2505 നമ്പർ ഓട്ടോയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആദ്യം കമ്പളകട്ടെ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി നാലുപേരെ കൽപറ്റയിലേക്കും കൊണ്ട് പോയി. പള്ളിക്കുന്ന് വെള്ളച്ചി മൂല സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
