കർഷക ആത്മഹത്യ തടയാൻ കേരളത്തിൽ പഞ്ചാബ് മോഡൽ നടപ്പിലാക്കണം : ആം ആദ്മി പാർട്ടി

Wayanad

കൽപ്പറ്റ: കേരളത്തിൽ കാർഷിക മേഖലയിലെ നയങ്ങൾ കാരണം കർഷകരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വർദ്ധിച്ചു വരികയാണ്. കർഷകരെ കുരുതി കൊടുക്കുന്ന സർക്കാർ നയങ്ങളിൽ മാറ്റം വരുത്തുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കലക്ട്രേറ്റിൽ സംഘടിപ്പിച്ച പ്രധിഷേധ ധർണ്ണ സംസ്ഥാന സെക്രടറി ജയദേവ് ഉദ്ഘാടനം ചെയ്തു.
കേരളം കർഷക സൗഹൃദ സംസ്ഥാനമല്ലാതായി മാറിക്കൊണ്ടിരിക്കുക്കയാണെന്നും, പി.ആർ.എസ് സംവിധാനം നിർത്തലാക്കുകയും പഞ്ചാബ് ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ മണിക്കൂറുകൾക്കുള്ളിൽ കർഷകൻ്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്കുന്ന സംവിധാനം കേരളത്തിലും നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ്റെ മരണത്തിന് കാരണം സർകാർ ആണെന്നും കാർഷിക മന്ത്രി രാജിവെക്കണമെന്നും സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ ഇനി ഉണ്ടാകരുതെന്നും ജില്ലാ പ്രസിഡൻ്റ് അജി കൊളോണിയ അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയിലെ വർധിച്ച് വരുന്ന ചിലവുകൾ കാരണം സംസ്ഥാനത്തിന് പുറത്ത് പോയി കൃഷി ചെയ്യുന്ന സാഹചര്യം കേരളം കർഷക സൗഹൃദ അന്തരീക്ഷമല്ല എന്നതിന് തെളിവാണ്. വിളകൾക്ക് മാന്യമായ താങ്ങുവില നിശ്ചയിക്കുകയും, വിള നാശം സംഭവിക്കുമ്പോൾ മാന്യമായ നഷ്ടപരിഹാരവും നൽകി കർഷകരെ ചേർത്ത് പിടിക്കുന്ന സാഹചര്യം ഉണ്ടാക്കാൻ സർകാർ തയ്യാറാകണം.

കർഷകരിൽ നിന്നും നെല്ല് സ്വീകരിച്ച് പണം വായ്പയായി നൽകുന്ന രീതിയും, കൃത്യമായി നൽകാത്തതും കർഷകരോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. മന്ത്രിമാർക്ക് വിദേശത്ത് പോയി ചികിത്സിക്കാനും, ആർഭാടത്തിനും, കണ്ണട മേടിക്കാനും കോടികളും,ആയിരങ്ങളും ചിലവാക്കുമ്പോൾ അടിസ്ഥാനപരമായ ആവശ്യങ്ങളോട് കാണിക്കുന്ന അവഗണന ക്രൂരതയാണ് എന്ന് നേതാക്കൾ അഭിപ്രായപെട്ടു.
തല തിരിഞ്ഞ കാർഷിക നയങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി കർഷക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ഇടപെടൽ നടത്തുമെന്നും ആം ആദ്മി പാർട്ടി ഭാരവാഹികൾ അറിയിച്ചു. ജില്ലാ സെക്രട്ടറി ഡോ സുരേഷ്, ഗ്രീൻ കേരള മൂവ്മെൻ്റ് ഭാരവാഹി വർഗീസ് വട്ടേക്കാട്ടിൽ, എ.പി.ഇ.എസ് ജില്ലാ പ്രസിഡണ്ട് ബഷീർ ആനന്ദ് ജോൺ, പാർട്ടി ഭാരവാഹികൾ ആയ ഇ.വി തോമസ്,ജേക്കപ് കെ. പി, അബ്ദുൽ റസാഖ്,കൃഷ്ണൻകുട്ടി, ലിയോ മാത്യൂ, അഷ്റഫ് വൈത്തിരി, മുജീബ് റഹ്മാൻ, മനു മത്തായി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *