ഏകദിന സെമിനാർ

Wayanad

ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിൻറെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജലസംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി “ഭൂജല സംരക്ഷണവും പരിപാലനവും” എന്ന വിഷയത്തിൽ മാനന്തവാടി ട്രൈസം ഹാളിൽ വച്ച് 2023 നവംബർ 14 ചൊവ്വാഴ്ച ഏകദിന സെമിനാർ നടത്തി. ചടങ്ങിന് ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിലെ അസിസ്റ്റൻറ് എഞ്ചിനീയർ ശ്രീ സുജിത്കാന്ത് ഓ .കെ സ്വാഗതം ആശംസിച്ചു. ഭൂജലവകുപ്പ് ജില്ലാ ഓഫീസർ ശ്രീ ഉദയകുമാർ. ആർ. അധ്യക്ഷൻ വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജസ്റ്റിൻ ബേബി സെമിനാർ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻറ് ശ്രീമതി എ കെ ജയഭാരതി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സല്‍മ കാസ്മി, കൃഷി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. ആർ അനിൽകുമാർ, സോയിൽ കൺസർവേഷൻ ഓഫീസർ ശ്രീ അരുൺ ഇ കെ എന്നിവർ ആശംസ അറിയിച്ചു. ശ്രീ സുജിത്ത് ടി എസ്. സീനിയർ ഡ്രില്ലർ ഭൂജല വകുപ്പ് വയനാട് ചടങ്ങിന് എത്തിയവർക്ക് നന്ദി രേഖപ്പെടുത്തി തുടർന്ന് ‘മാനന്തവാടി ബ്ലോക്കിലെ ഭൂജല സംരക്ഷണവും വിനിയോഗവും’ എന്ന വിഷയത്തിൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ആൻഡ് മറൈൻ ജിയോളജി ആൻഡ് ജിയോ ഫിസിക്സ് വകുപ്പ് മേധാവിയുമായ ഡോക്ടർ ജോജി വി എസ് ക്ലാസ്സ് എടുത്തു

Leave a Reply

Your email address will not be published. Required fields are marked *