കൽപ്പറ്റ : വയനാടിന്റെ യഥാർത്ഥ ചരിത്രം അനാവരണം ചെയ്യാനുള്ള ശ്രമമാണ് ഡോ. ബാവ കെ പാലകുന്നിന്റെ വയനാടൻ ഗ്രാമങ്ങൾ എന്ന കൃതിയെന്ന് എഴുത്തുകാരനും ഫാറൂഖ് കോളേജ് മലയാള വിഭാഗം മേധാവിയുമായ അസീസ് തരുവണ പറഞ്ഞു. പദ്മപ്രഭ പൊതു ഗ്രന്ഥാലയത്തിന്റെ 177 ആമത് പുസ്തകചർച്ചയിൽ ഡോ. ബാവ കെ പാലുകുന്നിന്റെ വയനാടൻ ഗ്രാമങ്ങൾ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കുചിത താല്പര്യങ്ങളും രാഷ്ട്രീയ ലാഭങ്ങളും മുൻനിർത്തിയുള്ള ചരിത്ര വായനകൾ സമൂഹത്തിൽ വിദ്വേഷം പരത്തും. അത്തരം താല്പര്യങ്ങൾക്ക് ചരിത്രകാരൻ വശപ്പെടരുത്. മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമാണ് വയനാട്. എടക്കൽ- തോവരി തങ്ങളും ശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പുകളും കൊണ്ട് സമ്പന്നമാണ് ഇവിടം. എന്നാൽ ദേശ ചരിത്ര പഠനത്തിന് നമ്മൾ പ്രാധാന്യം നൽകുന്നില്ല. ഈ പശ്ചാത്തലത്തിൽ 45 ഗ്രാമങ്ങളുടെ നാട്ടുചരിത്രം രേഖപ്പെടുത്തുകയാണ് ഡോ: ബാവ . ഇത് തീർത്താൽ വയനാടൻ ചരിത്രത്തിലെ നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന സൂക്ഷ്മമായ അടരുകളെ ഈ കൃതി വിശകലനം ചെയ്യുന്നു. ഡോ. അസീസ് തരുവണ പറഞ്ഞു. എം ഗംഗാധരൻ മോഡറേറ്റർ ആയിരുന്നു. സി കെ കുഞ്ഞികൃഷ്ണൻ, എചോം ഗോപി, സൂപ്പി പള്ളിയാൽ, അഡ്വ. കാതിരി അബ്ദുറഹിമാൻ, ഷജിൽ കുമാർ താമരശ്ശേരി, സതീഷ് അരിവയൽ, ബാവ കെ പാലു കുന്ന്, ഐ ഉഷ, ടിവി രവീന്ദ്രൻ, കെ പ്രകാശൻ എന്നിവർ സംസാരിച്ചു.