വെള്ളമുണ്ട: ജില്ലാ ഡിവിഷൻ പരിധിയിലെ അഞ്ഞൂറോളം വരുന്ന മുഴുവൻ
ഓട്ടോറിക്ഷ തൊഴിലാളികൾക്കും സ്നേഹോപഹാരവും
സൗജന്യ കോഷൻ സ്റ്റിക്കറും വിതരണം ചെയ്യുന്ന വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ പദ്ധതിയായ
‘ഹായ് ഓട്ടോ’ ആരംഭിച്ചു.
മൈക്രോടെക് പോളിക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളമുണ്ട
പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സിനിമ താരം കെ. കെ മൊയ്തീൻ കോയ
ജാഗ്രത സ്റ്റിക്കർ പ്രകാശനം ചെയ്തു.
എം മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വയനാട് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ, മൈക്രോടെക് മാനേജിങ് ഡയറക്ടർ ഷഫീന സി.കെ,നവീൻ. സി.എ,കെ. കെ ചന്ദ്രശേഖരൻ,ജോസ് എൻ,സന്തോഷ് കെ,എം. സുധാകരൻ,കുഞ്ഞമ്മദ് മുണ്ടാടത്തിൽ,
ഷമീം വെട്ടൻ, മമ്മൂട്ടികെ തുടങ്ങിയവർ സംസാരിച്ചു.
അറുപതു വയസ്സ് പിന്നിട്ട മുതിർന്ന ഓട്ടോ ജീവനക്കാരെയും സംസ്ഥാന സർക്കാരിന്റെ ‘ഒപ്പം’പദ്ധതിയിൽ സേവനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരെയും ചടങ്ങിൽ ഡിവിഷന്റെ പ്രത്യേക ഗ്രാമാദരം നൽകി അനുമോദിച്ചു