പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു, വെട്ടിപ്പരിക്കേൽപ്പിച്ചു; അച്ഛന് 48 വർഷം കഠിന തടവ്

Kerala

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിക്ക് 48 വർഷം കഠിനതടവും എഴുപതിനായിരം രൂപയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. സ്വന്തം സംരക്ഷണത്തിലും സുരക്ഷയിലും കഴിയുന്ന 7 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച നടത്തിയ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ പിതാവിനെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.

ഐപിസി വകുപ്പുകൾ പ്രകാരം നാലര വർഷ കഠിനതടവിനും പോക്സോ നിയമപ്രകാരം 42 വർഷം കഠിനതടവിനും 70,000 രൂപ പിഴ ഒടുക്കുന്നതിനും പുറമെ ജൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒന്നര വർഷം കഠിനതടവിനുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലയെങ്കിൽ ഒന്നരവർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു. രക്ഷിക്കേണ്ടവന്‍ തന്നെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.

ഭാര്യയുടെ ആത്മഹത്യയിൽ പ്രേരണ കുറ്റത്തിനും ബിവറേജസിനകത്ത് നിന്നും വിദേശമദ്യം മോഷണം നടത്തിയ കേസിലും പ്രതിയാണ് പോക്സോ കേസിൽ അകത്തായത്. അമ്മ മരിച്ച കുട്ടി പിതാവിൻറെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. 2020 നും അതിനുമുൻപും വീടിനകത്ത് വച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. ഒരു ദിവസം സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോകാതെ ഇരുന്ന കുട്ടിയോട് സ്കൂൾ അധികൃതർ വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരങ്ങൾ പറഞ്ഞത്.

തുടർന്ന് കൗൺസിലിംഗ് നടത്തിയപ്പോഴാണ് കുട്ടി എല്ലാ വിവരങ്ങളും പറയുന്നത്.തുടർന്ന് ശിശു സംരക്ഷണ സമിതിയെ ഉൾപ്പെടെ അറിയിച്ചു കേസ് റെജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് കോടതി ഹാജരായി പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ ഹാജരാക്കി നെയ്യാർ ഡാം പോലീസ് സബ് ഇൻസ്പെക്ടർ സാജു എസ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *