33 രാജ്യങ്ങള്‍, 180 വിദ്യാര്‍ത്ഥികള്‍; മുഖ്യമന്ത്രിയുമായി വിദേശ വിദ്യാര്‍ത്ഥികളുടെ കൂടിക്കാഴ്ച ഇന്ന്

Kerala

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 33 രാജ്യങ്ങളിലെ 180 വിദേശ വിദ്യാര്‍ത്ഥികളാണ് കേരളീയത്തിന് മുന്നോടിയായിട്ടുള്ള സംഗമത്തില്‍ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളില്‍ ബിരുദതലം മുതല്‍ ഗവേഷണം വരെയുള്ള വിദ്യാര്‍ത്ഥികളാണ് കേരളീയത്തിന്റെ ഭാഗമാകാന്‍ എത്തുന്നത്.]]

സംഗമത്തിന്റെ ഉദ്ഘാടനവും വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ആര്‍ ബിന്ദു ചടങ്ങില്‍ ആധ്യക്ഷത വഹിക്കും. മന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മന്ത്രി വി ശിവന്‍കുട്ടി മുഖ്യാതിഥി ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *