ദുരന്ത നിവാരണ മേഖലയില്‍ സാമൂഹികാധിഷ്ഠിത ദുരന്ത നിവാര സംവിധാനമാണ് യോജിച്ചതെന്ന് പെതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളെ ദുരന്ത പ്രതികരണ ക്ഷമതയുള്ള പട്ടികവര്‍ഗ്ഗ കോളനികളായി പ്രഖ്യാപിക്കല്‍, സംസ്ഥാനത്തിനായുളള പട്ടികവര്‍ഗ്ഗ ദുരന്ത നിവാരണ പദ്ധതിയുടെ സമാരംഭം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവിത സാഹചര്യങ്ങള്‍, സാംസ്കാരിക മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍കൊണ്ട് അവരില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങളുടെ ആകെ തുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ദുരന്തങ്ങളില്‍ അവ നേരിടാന്‍ പ്രാപ്തമായ പരിശീലനം ലഭിച്ച ജനതയെ സൃഷ്ടിക്കുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തെ അണിനിരത്തി അവരെ പങ്കാളികളാക്കിയുള്ള പദ്ധതി ഏറെ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.