കണ്ടു, ഇഷ്ടപ്പെട്ടു, എടുക്കുന്നു; സ്കൂട്ടറുമായി മുങ്ങുന്നത് അറുപത് വയസോളം പ്രായമുള്ളയാൾ, ചിത്രം പുറത്തുവിട്ടു

Kerala

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയില് ബൈക്ക് മോഷണം പതിവാകുന്നു. റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ ഏറെയും. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പരിസരത്ത് നിന്ന് സ്കൂട്ടര് മോഷണം പോയതാണ് ഏറ്റവും ഒടുവിലത്തേത്. റെറെയിൽവേ സ്റ്റേഷന് സമീപത്തും പരിസരങ്ങളിലും നിർത്തിയിടുന്ന ബൈക്കുകളാണ് വിദഗ്ധമായി മോഷ്ടിക്കുന്നത്. കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലാണ് കൂടുതൽ മോഷണം.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട പുതിയ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മംഗലാപുരത്ത് കോളേജ് വിദ്യാർത്ഥിയായ ഹാഷ്മി റഹ്മത്തുള്ളയുടെ KL 60 U 9499 ആക്സസ് സ്കൂട്ടറാണ് കള്ളൻ കൊണ്ട് പോയത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. 60 വയസോളം പ്രായം തോന്നിക്കുന്ന ഒരാൾ സ്കൂട്ടർ തള്ളിക്കൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ.

മോഷിക്കുന്ന ബൈക്ക് വിൽക്കുകയോ, മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ ഉൾപ്പടെ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നാണ് പൊലീസിന്റെ അഭ്യർത്ഥന

Leave a Reply

Your email address will not be published. Required fields are marked *