സങ്കല്‍പ് സപ്താഹിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്തില്‍ പോഷണ്‍ മേള നടത്തി. പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പോഷണ്‍ മേള വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു.മേളയോടനുബന്ധിച്ച് നടത്തിയ റാലി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഫ്‌ളാഗ് ഓഫ് ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി റാലിയില്‍ പങ്കെടുത്തു. റാലിയില്‍ പോഷകാഹാര പ്രാധാന്യം വിളിച്ചോതുന്ന ഗാനങ്ങള്‍ അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ് വിഷയാവതരണം നടത്തി. കുട്ടികളുടെ വളര്‍ച്ച നിരീക്ഷണം, ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന വിളര്‍ച്ച, തുക്ക കുറവ്, പി.എം.എം.വി.വൈ, മുലപ്പാലിന്റെ പ്രാധാന്യം, ന്യൂട്രിഗാര്‍ഡന്‍ എന്നീ വിഷയങ്ങളെക്കുറിച്ച് മേളയില്‍ വിഷയാവതരണം നടന്നു. ഭക്ഷ്യമേളയും പ്രദര്‍ശനവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ സല്‍മ മൊയിന്‍, പി. കല്യാണി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ഇ.കെ സല്‍മത്ത്, സി.എം അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി ബാലന്‍, പി.കെ അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, രമ്യ താരേഷ്, വാര്‍ഡ് മെമ്പര്‍മാരായ റംല മുഹമ്മദ്, തോമസ് പൈനാടത്ത്, രമേശന്‍, മേരി സ്മിത, മെഡിക്കല്‍ ഓഫീസര്‍ ഡോ പി.കെ ഉമേഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എ.എസ് മൃദുല, മാനന്തവാടി സി.ഡി.പി.ഒ എം ജീജ, പ്രൊജക്ട് ലീഡര്‍ കെ.പി സുമതി തുടങ്ങിയവര്‍ സംസാരിച്ചു