പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് തോമസ് ഹാളില്‍ നടന്ന ദ്വിദിന ബോധവല്‍ക്കരണവും പ്രദര്‍ശനവും സമാപിച്ചു. വയനാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, മാന്തവാടി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. പോഷകാഹാര പാചക മത്സരവും പോഷകാഹാരത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും നടന്നു. പോഷകാഹാര പാചക മത്സരം മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സ്വച്ഛ് ഭാരത് അഭിയാന് ക്ലാസ്, പോഷകാഹാര പ്രദര്‍ശനം, സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനം, ആധാര്‍ സേവനങ്ങള്‍, സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്, വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടന്നു. മാനന്തവാടി ഗവ.കോളേജ്, എന്‍.എസ്.എസ് യൂണിറ്റ് മാനന്തവാടി മുനിസിപ്പാലിറ്റി, നാഷണല്‍ ആയുഷ് മിഷന്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്