‘അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകും’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ

Kerala

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകുമെന്ന് കമ്മീഷൻ പറയുന്നു. ഇതിന്റെ ആദ്യ നടപടി 2024ൽ തുടങ്ങണമെന്നാണ് നിയമ കമ്മീഷൻ നിർദ്ദേശം. 2029ൽ ഇത് പൂർണ്ണമായി നടപ്പാക്കണമെന്ന് ശുപാർശ ചെയ്യും. റിപ്പോർട്ട് രാംനാഥ് കോവിന്ദ് സമിതി പഠിക്കും. നിയമ കമ്മീഷനോടും, രാഷ്ട്രീയ പാർട്ടികളോടും സമിതി റിപ്പോർട്ട് തേടിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയാണെന്ന് ബിജെപി പ്രതികരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *