താലൂക്ക് മീലാദ് റാലി വൻ വിജയമാക്കുക,പ്രശ്ന കലുഷിത കാലത്ത് പ്രവാചകർ പകർന്ന സഹിഷ്ണുതയുടെ പാഠങ്ങൾ പകരുക : സാദിഖലിതങ്ങൾ

Wayanad

കൽപ്പറ്റ:വ്യക്തികളും സമൂഹവും തുടങ്ങി അന്താരാഷ്ട്ര തലം വരെ വിദ്വേഷങ്ങളും അശാന്തിയും നിറഞ്ഞ വർത്തമാന കലുഷിത കാലത്ത് പ്രവാചകർ (സ) പകർന്ന സഹിഷ്ണുതയുടെ പാഠങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരുനബി സ്നേഹം, സമത്വം സഹിഷ്ണുത എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈത്തിരി താലൂക്ക് കമ്മിറ്റി ഒക്ടോബർ 13 ന് കൽപ്പറ്റയിൽ നടത്തുന്ന മീലാദ് റാലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീലാദ് റാലി വൻ വിജയമാക്കാനും അതുവഴി പ്രവാചകരുടെ സ്നേഹത്തിന്റേയും സമത്വത്തിന്റേയും സഹിഷ്ണുതയുടെയും അധ്യാപനങ്ങൾ സമൂഹത്തിലെത്തിക്കാൻ മഹല്ല് ഭാരവാഹികളും ഖത്തീബുമാരും ബന്ധപ്പെട്ട സംഘടനാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു. കൽപ്പറ്റ സമസ്താലയത്തിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ വി.കെ അബ്ദുറഹ് മാൻ ദാരിമി അദ്ധ്യക്ഷനായി.ഹാരിസ് ബാഖവി കമ്പളക്കാട്,
സി മൊയ്തീൻ കുട്ടി,
അയ്യൂബ് മാസ്റ്റർ മുട്ടിൽ
യു.പി അബ്ദുറഹ്മാൻ മുസ്ലിയാർ,
അസീസ് കോറോം
മുസ്തഫ കുന്നുമ്മൽ
ഹനീഫ ഓണി വയൽ
പി കെബശീർ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർകെ.വി ജഅഫർ ഹൈതമി സ്വാഗതവും വർക്കിംഗ് കൺവീനർ
കെ എ നാസർ മൗലവി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *