പ്ലാസ്റ്റിക് ഭരണി കഴുത്തിൽ കുരുങ്ങിയ തെരുവ് നായക്ക് രക്ഷകരായി അനിമൽ റെസ്ക്യൂട്ടീം അംഗങ്ങൾ

Wayanad

പനമരം :ഭക്ഷണം തേടി അലയുന്നതിടെ ദിവസങ്ങൾക്ക് മുമ്പ് തലയിൽകുരുങ്ങിയ പ്ലാസ്റ്റിക് ഭരണിയുമായി പനമരം നെല്ലിയമ്പം റോഡിലെ ഇഷ്ടിക കളത്തിന് സമീപം അലഞ്ഞ് തിരിയുന്ന നായയെ പിടിക്കാൻ നാട്ടുകാർ പലതവണ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. ഭരണി തലയിൽ കുരുങ്ങിയതിനാൽ ഭക്ഷണമോ, വെള്ളമോ കുടിക്കാൻ കഴിയാത്ത നായ അവശനിലയിലായിരുന്നു. അടുത്തിടെ പ്രസവിച്ച നായ കുട്ടികൾക്ക് പാൽ കൊടുക്കാൻ എത്തുന്നുണ്ടെങ്കിലും ആളനക്കം കണ്ടാൽ നായ കുട്ടികൾക്ക് പാൽ കൊടുക്കാതെ തൊട്ടടുത്തകാട്ടിലെക്ക് ഓടി മറയുകയായിരുന്നു. നായ സ്വയം ഭരണി ഒഴിവാക്കാൻ ശ്രമം നടത്തിയതിനെ തുടർന്ന് തലയുടെ ഒരു ഭാഗത്ത് മുറിവ് സംഭവിച്ചിട്ടുണ്ട്. നായയുടെ ദയനിയവസ്ഥ കണ്ട് കല്പറ്റ പിണങ്ങോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആനിമൽ റെസ്ക്യൂട്ടിം അംഗങ്ങൾ ഇന്നലെ രാവിലെ 11. മണിയോടെ സ്ഥലത്ത് എത്തുകയും നായയെ വല വെച്ച് പിടിച്ച് കത്രിക ഉപയോഗിച്ച് തലയിലെ പ്ലാസ്റ്റിക് ഭരണി വെട്ടിമാറ്റിയാണ് രക്ഷിച്ചത്. താഹിർ പിണങ്ങോടിന്റെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തിൽ കുരുക്കിൽപ്പെട്ട നിരവതി മൃഗങ്ങളെ ജീവിതത്തിലെക്ക് തിരിച്ച് കൊണ്ട് വന്നിട്ടുണ്ട് കൂലിപണിയെടുത്ത് ജീവിക്കുന്ന താഹിർ തന്റെ അദ്വാനത്തിന്റെ ഒരു വിഹിതം ഇതിനായി ചിലവഴിക്കുന്നുണ്ട്. ഇദേഹത്തിന്റെ കൂടെ പനമരം ഡി. ബി. ചാരിറ്റി പ്രവർത്തകരും.നോമിരാജ്, അർഷാദ് എന്നിവരും ഒപ്പമുണ്ട് ജില്ലയുടെ ഏത് ഭാഗത്തും ഇവരുടെ സേവനങ്ങൾ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *