മാനന്തവാടി :സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും സർക്കാർ നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിലെ അപാകതകൾ എത്രയും വേഗം പരിഹരിക്കണമെന്ന് കേരള സർവ്വീസ്പെൻഷനേഴ്സ് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പ്രതിമാസം 500 രൂപ ഈടാക്കിക്കൊണ്ടാണ് സർക്കാർ മെഡിസെപ്പ് ഇൻഷൂറൻസ്പദ്ധതി നടപ്പിലാക്കിയത് . എന്നാൽ പല ആശുപത്രികളിലും മെഡിസെപ് ആനുകൂല്യം ലഭ്യമല്ല .ആനുകൂല്യം ലഭ്യമായ മിക്ക ആശുപത്രികളും രോഗിയെ അഡ്മിറ്റ് ചെയ്യുന്നതിനു മുമ്പു തന്നെ പ്രധാന ടെസ്റ്റുകളെല്ലാം രോഗിയുടെ സ്വന്തം ചെലവിൽ നടത്തുകയാണ് ക്രമാതീതമായ വിലക്കയറ്റവും , വൈദ്യുതി ,നികുതി വർദ്ധനവും കൊണ്ട് പൊറുതിമുട്ടുന്ന ഈ അവസരത്തിൽ
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷങ്ങൾക്കു മുമ്പ് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയപ്പോൾ നല്കാനുള്ള അരിയറും,ഇപ്പോൾ ലഭിക്കാനുള്ള 16 ശതമാനം ഡി.എ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡണ്ട് അബു ഗൂഡലായ് യോഗം ഉദ്ഘാടനം ചെയ്തു. എം. മമ്മു മാസ്റ്റർ ,പി മമ്മൂട്ടി മാസ്റ്റർ, പി.ഇബ്രാഹിം മാസ്റ്റർ, ഹാഷിം കോയതങ്ങൾ, കെ. അമ്മ ത് മാസ്റ്റർ, വി.അബ്ദുറശീദ്, പി.കെ. അബൂബക്കർ മാസ്റ്റർ, മുഹമ്മദ് ആരാം, അബൂട്ടി മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു . പുതിയ ഭാരവാഹികൾ
എം.മമ്മു മാസ്റ്റർ, (പ്രസിഡണ്ട് ) പി.ഇബ്രാഹിം മാസ്റ്റർ കൂളിവയൽ,റഷീദ് പനമരം ,അബൂട്ടി മാസ്റ്റർ (വൈ: പ്രസിഡണ്ടുമാർ)
പി.മമ്മൂട്ടി മാസ്റ്റർ (ജനറൽ സെക്രട്ടറി)
അബ്ദുളള അഞ്ചുകുന്ന്, മുഹമ്മദ് നുച്യൻ, (സെക്രട്ടറിമാർ) ഹാഷിം കോയ തങ്ങൾ ( ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു