തിരുവനന്തപുരം: പോത്തന്‍കോട് നൗഫിയയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് റഹീസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. നൗഫിയയെ റഹീസ് ഖാന് നിരന്തരം ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നൗഫിയയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു.
പോത്തന്‍കോട് ചന്തവിളയില്‍ നൗഫിയ എന്ന ഇരുപത്തിയേഴുകാരിയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നൗഫിയയുടെ സഹോദരന് നൗഫലിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോത്തന്‍കോട് പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവ് റഹീസ് ഖാന് നൗഫിയയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് സഹോദരന് പൊലീസിന് മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് റഹീസ് ഖാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോഷണക്കേസുകളില്‍ പ്രതിയായ റഹീസ് ഖാന് കുടുംബത്തില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. 12 വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.