മാനന്തവാടി : എ വി എ ക്രീയേറ്റിവീസും, മാനന്തവാടി ബി ആർ സി ഉം സംയുക്തമായി, 150 ഓളം ഭിന്നശേഷിക്കാരായ മക്കൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ‘നല്ലോണം പൊന്നോണം ‘ എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി. മാനന്തവാടി ഗവണ്മെന്റ് യു. പി. സ്കൂളിൽ ആയിരുന്നു ഓണാഘോഷം.. MLA O.R കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാദ്യക്ഷ സി. കെ. രത്നവല്ലി അധ്യക്ഷയായ പരിപാടിയിൽ, സോഷ്യൽ മീഡിയ ഇൻഫ്യൂളുൻസർ സൂര്യ ദേവ് മുഖ്യാതിഥിയായി.
സിനിമാറ്റിക് ഡാൻസും, നാടൻപാട്ടും, ഗാനമേളയും, മറ്റു കലാകായിക പരിപാടികളോട് കൂടിയാണ് ഓണാഘോഷം നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം. ആസ്യ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ വിപിൻ വേണുഗോപാൽ, ലേഖാ രാജീവൻ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ബി. പി. സി. കെ. കെ. സുരേഷ്, എം. ഇ സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. AVA ക്രീയേറ്റിവീസ് ഭാരവാഹികൾ, വിനോദ്.എസ്, ആതിര വയനാട്, അക്ഷയ് ദേവ്, ശ്രീലേഖ കൊച്ചവൾ, എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത്.