രാജ്യത്തെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. ജനപ്രിയമായ നിക്ഷേപ പദ്ധതി കൂടിയാണ് ഇത്. കാരണം, ഉയർന്ന പലിശയും കേന്ദ്ര സർക്കാരിന്റെ സുരക്ഷയും ആളുകളെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ആകർഷിക്കുന്നു. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ് സർക്കാർ. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് സ്കീം, 2023 എന്നാണ് ഇത് അറിയപ്പെടുന്നത്. ഓരോ അക്കൗണ്ട് ഉടമയും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് മാറ്റങ്ങളെ കുറിച്ച് അറിയാം
അക്കൗണ്ട് ഉടമകളുടെ എണ്ണത്തിൽ മാറ്റം
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ, ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരമാവധി എണ്ണം രണ്ട് ആയിരുന്നു. ഇത് പുതിയ ഭേദഗതിയോടെ മൂന്നായി ഉയർത്തിയിട്ടുണ്ട്.
അക്കൗണ്ടിൽ നിന്നുള്ള പിൻവലിക്കലുകൾ
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന്, പാസ്ബുക്ക് ഹാജരാക്കി പണം പിൻവലിക്കാനുള്ള അപേക്ഷ ഫോം 2 ആയിരുന്നു. ഇനി മുതൽ ഇത് ഫോം 3 ആക്കി സർക്കാർ മാറ്റിയിട്ടുണ്ട്
നിക്ഷേപങ്ങളുടെ പലിശ
അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ തുകയ്ക്ക്, പ്രതിവർഷം 4 ശതമാനം നിരക്കിൽ പലിശ നൽകും. പലിശ കണക്കാക്കി ഓരോ വർഷാവസാനവും അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
ഇത് പ്രകാരം, ഒരു അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ, അക്കൗണ്ട് ക്ലോസ് ചെയ്ത മാസത്തിന് മുമ്പുള്ള മാസാവസാനം മാത്രമേ അയാളുടെ അക്കൗണ്ടിലെ പലിശ നൽകൂ.