കൽപ്പറ്റ : സെൻ്റർ ഫോർ യൂത്ത് ഡവലപ്മെൻ്റ് വയനാടിൻ്റെ നേതൃത്വത്തിൽ തേനും കാർഷികാനുബന്ധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കുമായി കൽപ്പറ്റ എൻ.എം.ഡി.സി. ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു. വരദ എത്ത് നിക് എന്ന പേരിലാണ് പിണങ്ങോട് റോഡിൽ സ്ഥിരം ഔട്ട് ലെറ്റ് പ്രവർത്തനം തുടങ്ങിയത്.
വയനാട്ടിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന തേൻ, മെഴുക്, തേനിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, വയനാട് തൊണ്ടി, ചാമ, തുടങ്ങിയവയും കാർഷികാനുബന്ധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി എൻ.എം.ഡി.സി.യിൽ ഔട്ട് ലെറ്റ് തുറന്നത്.
എൻ.എം. ഡി.സി. വൈസ് ചെയർപേഴ്സൺ ബീന ഉദ്ഘാടനം നിർവ്വഹിച്ചു.
സി.വൈ.ഡി.എക്സിക്യൂട്ടീവ് ഡയറക്ടർ കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.ഷേർളി, കോഡിനേറ്റർ ടി. കൃഷ്ണൻ, കെ.രാജേഷ്. തുടങ്ങിയവർ സംബന്ധിച്ചു.