കൽപ്പറ്റ:പുസ്തകങ്ങളെ
ജീവിതത്തോടു ഗാഢമായി ചേർത്തുവെക്കുന്നവരാണ് കേരളത്തിലെ ലൈബ്രേറിയന്മാർ എന്നും
ലൈബ്രേറിയൻമാരുടെ അലവൻസ് കാലികമായി പരിഷ്കരിക്കരിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
കെ.എസ്.എൽ.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ലൈബ്രേറിയൻ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈനായി ചേർന്ന യോഗത്തിൽ കെ.എസ്.എൽ.യു ജില്ലാ പ്രസിഡന്റ്
പി.എൻ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഇ .അനീഷ്‌കുമാർ, ലൈബ്രറി കൗൺസിൽ മാനന്തവാടി താലൂക്ക് പ്രസിഡണ്ട് പി.ടി.സുഗതൻ,എക്സിക്യുട്ടീവ് അംഗം ഷാജൻ ജോസ്, ഷീബ ജയൻ,സി.ശാന്ത, പൗലോസ് ഐ.കെ,
കെ എസ് എൽ യു വയനാട് ജില്ലാ സെക്രട്ടറി എം.നാരായണനൻ,ബീന രാജൻ തുടങ്ങിയവർ സംസാരിച്ചു.
ലൈബ്രറി സയൻസ് എന്ന ശാസ്ത്രശാഖ വളർത്തിയെടുക്കുന്നതിനുംലൈബ്രറി സേവനങ്ങൾ ശാസ്ത്രീയമാക്കുന്നതിനും വേണ്ടി ശ്രമിച്ച ഡോ. എസ്.ആർ.രംഗനാഥന്റെ ജന്മവാർഷികദിനമായ ആഗസ്റ്റ് 12 നാണ് രാജ്യ വ്യാപകമായി ദേശീയ ലൈബ്രേറിയൻ ദിനം ആചരിക്കുന്നത്