പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്

Kerala

പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്

കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 2-ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്സ് ആണ് കാര്‍ത്തികിന്റെ കൊച്ചിയിലെ ലൈവ് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കാര്‍ത്തിക് കൊച്ചിയെ അഭിസംബോധന ചെയ്ത് ഒരു ‘ലൈവ്’ അവതരിപ്പിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആരാധകരില്‍ നിന്നുള്ള മികച്ച പ്രതികരണത്തില്‍ ആവേശഭരിതനായതായി അദ്ദേഹം പറഞ്ഞു. മികച്ച പിന്നണി ഗായകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 8000-ലധികം ഗാനങ്ങള്‍ക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നല്‍കിയിട്ടുണ്ട്.

1499 രൂപ മുതല്‍ 14999 രൂപ വരെ വിലയുള്ള ജനറല്‍, ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം വരെയുള്ള വിവിധ വിഭാഗങ്ങളില്‍ ബുക്ക്മൈഷോ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്ക് ടിക്കറ്റ് നിരക്കില്‍ 10% കിഴിവ് ലഭിക്കുന്നതാണ്. ഇതിനായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നും, യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്താന്‍ സാധിക്കുന്ന പ്രകടനമാണ് കാര്‍ത്തിക്കിന്റേതെന്നും ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി പറഞ്ഞു. പരിപാടിയില്‍ 7000-ത്തോളം സംഗീതാസ്വാദകരെ പ്രതീക്ഷിക്കുന്നതായും, എല്ലാ സംഗീത പ്രേമികള്‍ക്കും പുതുമയുള്ളതും ആകര്‍ഷകവുമായ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് ക്ലിയോനെറ്റ് ഇവന്റ്‌സിന്റെ ഡയറക്ടര്‍മാരായ ബൈജു പോളും അനീഷ് പോളും കൂട്ടിച്ചേര്‍ത്തു.

കാര്‍ത്തികിന്റെ ഇന്ത്യാ പര്യടനത്തിന്റെ തുടക്കം കുറിക്കുന്നതാണ് കൊച്ചിയിലെ പരിപാടി. സെപ്തംബര്‍ 30 ന് ഹൈദരാബാദിലും തുടര്‍ന്ന് ഒക്ടോബര്‍ 1ന് മുംബൈയിലും ഏഴിന് ബംഗളൂരുവിലും ‘കാര്‍ത്തിക് ലൈവ്’ നടക്കും. ടിക്കറ്റുകള്‍ https://in.bookmyshow.com/events/federal-bank-presents-karthik-live-at-cochin/ET00366576 ലിങ്കില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *