കല്ലോടി-മാനന്തവാടി റൂട്ടിൽ KSRTC സർവീസുകളുടെ അപര്യാപ്തത;വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ എം.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്

Wayanad

എടവക : കല്ലോടി-മാനന്തവാടി റൂട്ടിൽ മതിയായ KSRTC സർവീസുകൾ നടത്തുന്നില്ലെന്നും. ഇതുമൂലം വിദ്യാർത്ഥികളുംമറ്റുള്ളവരും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച് എം എസ് എഫ് അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിവേദനം നൽകി.കല്ലോടി-മാനന്തവാടി റൂട്ടിൽ നിലവിൽ ഉണ്ടായിരുന്ന മുപ്പത്തിനാലിൽപരം ജീപ്പ് സർവീസുകൾ നിർത്തലാക്കിയാണ് KSRTC സർവീസുകൾ ആരംഭിക്കുന്നത്. എന്നാൽ തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് സർവീസുകൾ വെട്ടി ചുരുക്കുകയായിരുന്നു. പാലമുക്ക് വഴി പോയിരുന്ന ബസ് സർവീസുകളും ഇപ്പോൾ നിലവിലില്ല ഇതുമൂലം അതിരാവിലെ ദീർഘദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത് ആവശ്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് എം.എസ്.എഫ് എടവക പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. എം.എസ്.എഫ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ്‌ ഷുഹൈബ്, എടവക പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹസ്ബുള്ള, പഞ്ചായത്ത് കമ്മിറ്റി അംഗം അസ്‌ലം കെ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *