യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

Wayanad

കൽപ്പറ്റ :ആലുവയിലെ പിഞ്ചു ബാലിക ചാന്ദിനിയുടെ കൊലപാതകം ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ മാർച്ചും പ്രതിഷേധയോഗവും നടത്തി. മാപ്പു പറഞ്ഞും അപലപിച്ചും കൈ കഴുകാവുന്ന നിസ്സാര സംഭവമല്ല ആലുവയിലെ അഞ്ചു വയസ്സുകാരി ചാന്ദിനി എന്ന പെൺകുഞ്ഞിന്റെ കൊലപാതകം. ഏഴു വർഷം കൊണ്ട് കേരളം ക്രിമിനലുകളുടെ സങ്കേതമായി മാറിയിരിക്കുകയാണ്.
കള്ളനും കൊലപാതകികൾക്കും അഴിമതിക്കാർക്കും മാത്രം പ്രോത്സാഹനം കിട്ടുന്ന അതിക്രൂര ഭരണമാണ് കേരളത്തിൽ അരങ്ങേറുന്നത്. ഒരു പിഞ്ചു പെൺകുട്ടിയെ കാണാതായിട്ടും ഗൗരവകരമായ അന്വേഷണം നടത്താൻ കേരളത്തിന്റെ ആഭ്യന്തരവകുപ്പിന് കഴിഞ്ഞിട്ടില്ല. ഇത്തരത്തി ലുള്ള ആഭ്യന്തരവകുപ്പിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ മാർച്ചും പ്രതിഷേധ യോഗവും നടത്തിയത്. മണ്ഡലം പ്രസിഡണ്ട് ഹർഷൽ കോന്നാടൻ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. കേവലം ഒരു മൈക്കിൽ നിന്നും ശബ്ദം കേട്ടതിന്റെ പേരിൽ നാട് നീളെയുള്ള പോലീസിനെ മുഴുവൻ ഇറക്കി മൈക്കിനെ കസ്റ്റഡിയിലെടുത്ത അൽപനാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ഗിരീഷ് കൽപ്പറ്റ,സി എ അരുൺ ദേവ്, എസ് മണി, കെ കെ മുത്തലിബ്, ഡിന്റോ ജോസ്, ഷാഫി പുൽപ്പാറ, സുനീർ ഇത്തിക്കൽ, മുബാരീഷ് ആയ്യാർ, അർജുൻ ദാസ്, മുഹമ്മദ്‌ ഫെബിൻ, മുത്തലിബ് പഞ്ചാര,ഷമീർ എമിലി, ഷൈജു കെ ബി, ഷഫീഖ് റാട്ടക്കൊല്ലി, ഷൈജൽ ബൈപാസ്, ഷബീർ പുത്തൂർവയൽ, ഷനൂബ് എം വി, സുവിത്ത്‌ എമിലി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *