കൽപ്പറ്റഃ തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് കൃമിനലുകൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവരോഷം സംഘടിപ്പിച്ചു. കോൺഗ്രസ് അക്രമ രാഷ്ട്രീയത്തിനെതിരെയായിരുന്നു യുവരോഷം. ആയിരത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി നടന്നു. തിങ്കളാഴ്ചയും വ്യാപകമായ പ്രതിഷേധം ജില്ലയിലെല്ലായിടത്തും നടന്നിരുന്നു. യൂണിറ്റ് കേന്ദ്രങ്ങളിലാണ് യുവരോഷം പരിപാടി നടന്നത്. വെള്ളമുണ്ട എട്ടേനാലിൽ നടന്ന യുവരോഷം ജില്ലാസെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് സെക്രട്ടറി കെ.മുഹമ്മദലി സംസാരിച്ചു. സുജിത് ടി.സി അദ്യക്ഷനായി. അഷ്റഫ് കൊമ്പൻ സ്വാഗതവും അസ്ജൽ കെ.പി. നന്ദിയും പറഞ്ഞു.
മാനന്തവാടിയിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് കെ.എം.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.ആർ.ജിതിൻ , റൈഷാദ് എ.കെ എന്നിവർ സംസാരിച്ചു.
വൈത്തിരിയിൽ നടന്ന പരിപാടി ജില്ലാ ട്രഷറർ എം.വി.വിജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം.രമേഷ് സംസാരിച്ചു.