കടുവ ചത്ത സംഭവം ; സ്ഥലമുടമയുടെ പേരിൽ കേസെടുത്തത് പിൻവലിക്കണം: സിപിഐ

Wayanad

അമ്പലവയല്‍: പെന്‍മുടിക്കോട്ടയില്‍ ഭീതി പരത്തിയ കടുവ കഴുത്തില്‍ കുരുക്കുമുറുകി ചത്ത സംഭവത്തില്‍ സ്ഥലമുടമ പള്ളിയാലില്‍ മാനു എന്ന എണ്‍പത് വയസ്സ് പ്രായമുള്ളയാള്‍ക്കെ തിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐ. സ്വന്തമായി എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്തയാളാണ് മാനു. അദ്ദേഹത്തിനെതിരെ കേസെടുത്ത നടപടിയില്‍ നിന്ന് വനം വകുപ്പ് പിന്‍മാറണം. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ കൊണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിതം മുന്നോട്ട് പോകുന്നത്. വാര്‍ധക്യസഹചമായ രോഗങ്ങളാല്‍ കഴിയുന്നയാളോട് മൊഴി രേഖപ്പെടുത്താന്‍ മേപ്പാടിയിലെ വനം വകുപ്പ് ഓഫീസില്‍ എത്തുവാന്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലന്നും തന്റെ പുരയിടത്തില്‍ കുരുക്ക് വച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ മാനു പരാതി നല്‍കിയതായും സിപിഐ പറഞ്ഞു. സ്ഥലമുടമയക്ക് അവശ്യമായ നിയമ സഹായമുള്‍പ്പെടെ സിപിഐ ചെയ്ത് നല്‍കുമെന്നും മാനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സിപി ഐ നേതാക്കള്‍ പറഞ്ഞു. മനുഷ്യന്റെ ജിവനും സ്വത്തിനും കൊടുക്കത്ത സംരക്ഷണമാണ് വന്യ ജീവികള്‍ക്ക് നല്‍കുന്നത്. വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കണം. ഇതിന് നടപടി സ്വീകരിക്കണം. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, അസിസ്റ്റന്റ് സെക്രട്ടറി പി.എം ജോയി, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി.കെ ശശിധരന്‍, അഷറഫ് തയ്യില്‍, ബിനു ഐസക്ക്, അന്റണി കെ, സതിഷ് കരാടിപ്പാറ എന്നിവരും ഉണ്ടയിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *