ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, ഡി.ടി.പി.സി വയനാട് എന്നിവരുടെ നേതൃത്തില്‍ ടൂറിസം ക്ലബ്ബുകള്‍, ടൂറിസം അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ്സ് എന്നിവരുടെ നേതൃത്തില്‍ മാനന്തവാടി പായോട് ടൗണ്‍ മുതല്‍ കെ.എസ്.ഇ.ബി ഓഫീസ്‌വരെ റോഡും മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തിലേക്കുള്ള റോഡും ശുചീകരിച്ചു. എടക്കല്‍ ഗുഹയിലേക്ക് പോകുന്ന പാതയോരം അല്‍ഫോന്‍സ കോളേജ് വിദ്യാര്‍ഥികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കല്‍ യൂണിറ്റും ചേര്‍ന്ന് വൃത്തിയാക്കി. ബത്തേരി ടൗണ്‍ സ്‌ക്വയര്‍ പാതയോരം ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ഥികളും, പൂക്കോട് തടാകം ജീവനക്കാരുടെ നേതൃത്വത്തിലും ശുചീകരിച്ചു. വയനാട് ടൂറിസം അസോസിയേഷന്‍ സംഘടനയുടെ നേതൃത്വത്തില്‍ പൂക്കോട് തടാകത്തിന്റെ മുന്‍വശത്തുള്ള റോഡിന്റെ ഇരുവശവും വൃത്തിയാക്കി. കാന്തന്‍പാറ വെള്ളച്ചാട്ട പരിസരം വെള്ളാര്‍മല ഗവ.വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികളും, പള്‍സ് എമര്‍ജന്‍സി ടീമും ഡി.ടി.പി.സി, ജീവനക്കാരും ചേര്‍ന്ന് ശുചീകരിച്ചു.