തിരുവനന്തപുരം: കഴിഞ്ഞ മാസം നടന്ന എസ്എസ്എല്‍സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. www.keralapareekshabhavan.in, https://sslcexam.kerala.gov.in
41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ 11 മുതല്‍ 18 വരെയായിരുന്നു സേ പരീക്ഷ. ഉപരിപഠനത്തിനു യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കു പരമാവധി മൂന്നു വിഷയങ്ങള്‍ക്കു വരെയാണ് സേ പരീക്ഷ എഴുതാവുന്നത്.
ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിക്കാത്ത റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാം. പരമാവധി മൂന്നു പേപ്പറുകള്‍ക്കു പ്രത്യേക സാഹചര്യത്തില്‍ ഹാജരാവാന്‍ കഴിയാതിരുന്നവര്‍ക്കും അപേക്ഷിക്കാം എന്നതാണ് വ്യവസ്ഥ. ഇത്തവണ 99.26 ശതമാനമാണ് എസ് എസ് എല്‍ സി വിജയശതമാനം.