ചെന്നൈ വിമാനത്താവളത്തിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ കണ്ടെത്തി

National

ചെന്നൈ: വിമാനത്താവളത്തിൽ 100 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി. എത്യോപിയയിൽ നിന്നും വന്ന ഇക്ബാൽ പാഷയിൽ നിന്നുമാണ് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. 6.02 കിലോഗ്രാം കൊക്കെയ്നും, 3.57 കിലോഗ്രാം വരുന്ന ഹെറോയിനുമാണ് പിടികൂടിയത്.

പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ഇക്ബാൽ പാഷയെ പരിശോധിക്കുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ കസ്റ്റംസ്  അന്വേഷിച്ചു വരുകയാണ്. ആഫ്രിക്കയിൽ നിന്നും എത്തുന്നവരിൽ കൂടുതലായി മയക്കുമരുന്നുകൾ കണ്ടെത്തിയതോടെയാണ് കസ്റ്റംസ് പരിശോധന ശക്തമാക്കാൻ തുടങ്ങിയത്.

അതേസമയം തായ്‌ലൻഡിൽ നിന്നുമെത്തിയ തമിഴ്‌നാട് രാമനാഥപുരം സ്വദേശി മുഹമ്മദ് ഷക്കീലിന്റെ കയ്യിൽ നിന്നും കണ്ടെത്തിയത് ഏറെ കൗതുകമേറിയ കാഴ്ചയായിരുന്നു. 5 ഇനം പെരുംപാമ്പുകൾ, ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന ഒരു ചെറു കുരങ്ങ്, സീഷ്യൽസ് ദ്വീപിൽ മാത്രം കണ്ടുവരുന്ന ആമയെയുമാണ് ബാഗിൽ നിന്നും കണ്ടെത്തിയത്.

വളർത്താനും അന്ധവിശ്വാസികളുടെ ആചാരക്രിയകൾ ചെയ്യുവാനുമാണ് ഇത്തരം ജീവികളെ സാധാരണമായി ഉപയോഗിക്കാറുള്ളത്. തായ്‌ലൻഡിൽ ഇത് കൈവശംവെക്കുന്നത് നിയമപരമാണെങ്കിലും ഇന്ത്യയിലേക്ക് ജീവനുള്ള ജീവികളെ കൊണ്ട് വരുന്നതിൽ വിലക്കുണ്ട്. അതുകൊണ്ട് ഇവയെ ഷക്കീലിന്റെ ചെലവിൽ തന്നെ തിരിച്ചു അയക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.  

Leave a Reply

Your email address will not be published. Required fields are marked *